സ്കൂൾ കലോത്സവം: പാലക്കാടിന് കിരീടം; 2020 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പേര് ഗ്രാമോത്സവമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്

കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.

മൽസരങ്ങൾ ആദ്യ ദിനം പിന്നിട്ട് പോരാട്ടം ശക്തമായപ്പോൾ മുതൽ കോഴിക്കോടും പാലക്കാടും കണ്ണൂരും മാറി മാറി മുന്നിട്ടു നിൽക്കുന്നതായിരുന്നു കാഴ്ച. അന്തിമ ഫലം വന്നപ്പോൾ കിരീടം സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് പാലക്കാട്. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

2020 മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പേര് ഗ്രാമോത്സവമെന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.

ചലച്ചിത്ര സംവിധായകനും നടനുമായ രമേശ് പിഷാരടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂളുകളില്‍ പാലക്കാട് ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ചാമ്പ്യന്‍പട്ടം. സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും ഒന്നാം സ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കാസര്‍കോഡ്, പാലക്കാട്,കോഴിക്കോട് ജില്ലകള്‍ 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *