സാമ്പത്തിക രംഗത്തുണ്ടായ തെറ്റുകളെലാം മോദി സർക്കാർ തിരുത്തി: അമിത് ഷാ

മുംബയ്: മുൻകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ തെറ്റുകളെലാം നരേന്ദ്ര മോദി സർക്കാർ തിരുത്തിയെന്നും ഇനി ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാജ്യത്തെ സാമ്പത്തിക രംഗത്തെ നന്നാക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെല്ലാം അവസാനിച്ചിരിക്കുകയാണെന്നും ഇനി നല്ല കാലമാണ് മുൻപിലുള്ളതെന്നും(ആഗേ അച്ചാ സമയ് ആയേഗാ)​ അദ്ദേഹം പറഞ്ഞു.

നികുതികളെ സംബന്ധിച്ച് വ്യവസായ, വാണിജ്യ മേഖലകളിൽ നിലനിൽക്കുന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിൽ നിന്നും രാജ്യം കരകയറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യവസായരംഗത്തുള്ളവർ അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും കേന്ദ്ര സർക്കാരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *