സംസ്ഥാനത്തു 48 മണിക്കൂറിനകം ന്യൂനമർദം: കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും മഴ തുടരുകയാണ്. ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനും ഇടയുണ്ട്.

ശക്തമായ മഴ തുടരാൻ സാഹചര്യമുള്ളതിനാൽ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *