പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: കടയ്ക്കലില്‍ ബൈക്ക് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തിൽ കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ പൊലീസുകാരനെ ഡിസ്മിസ് ചെയ്യുക, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കൊല്ലം ഡിസി സി കടയ്ക്കല്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. സ്റ്റേഷന്റെ ഗേറ്റിന് സമീപത്ത് വച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എറിഞ്ഞു വീഴ്ത്തിയ പൊലീസുകാരനെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. നിസാരമായി ഇറങ്ങി പോകാന്‍ കഴിയുന്ന വകുപ്പുകളാണ് പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *