സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എ കെ ബാലന്‍

കോഴിക്കോട്: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആരോപണം വിശദമായി അന്വേഷിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും സെറ്റുകളില്‍ പരിശോധന വേണമെങ്കില്‍ നടത്താമെന്നും മന്ത്രി അറിയിച്ചു.

സിനിമാ മേഖലയില്‍ കൃത്യമായ പെരുമാറ്റച്ചട്ടം വേണമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഇത് ഇപ്പോഴാണോ തുറന്ന് പറയുന്നതെന്നും മന്ത്രി ചോദിച്ചു.

ഷെയ്ന്‍ നിഗത്തിന്റെ പ്രശ്‌നത്തില്‍ രേഖാമൂലം പരാതി നല്‍കിയാല്‍ സര്‍ക്കാര്‍ ഇടപെടും. ആരോപണം ഉന്നയിച്ചവര്‍ വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കണം. പരാതി കിട്ടിയാല്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ട് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *