കേരളത്തിന് മാത്രമായി ഇളവ് നൽകാനാവില്ല; പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിലെ യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് സർക്കുലർ ഉടൻ ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനം ഇറക്കണമെന്നും മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപ്പീൽ സർക്കാർ പിൻവലിച്ചു.

പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ കേന്ദ്രനിയമം വന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മാത്രം നിയമത്തിൽ ഇളവ് വരുത്താൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന നാലുവയസിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *