കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

പൊന്നാനി: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തിരൂര്‍ ബി പി അങ്ങാടി സ്വദേശികളാണ് മരിച്ചത്. ബി പി അങ്ങാടി ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍, സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തി തിയേറ്ററിന് സമീപം പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍ നിന്ന് കാറില്‍ ഇവര്‍ തിരിച്ചുപോവുകയായിരുന്നു. എതിരെവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായി തകര്‍ന്നു.

മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *