ശബരിമല: കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

കൊച്ചി: ശബരിമല സര്‍വ്വീസുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരുടെ ക്ഷാമം മണ്ഡലക്കാല സര്‍വ്വീസുകളെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

തീര്‍ത്ഥാടകര്‍ക്കായി അധിക സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
10 ഇലക്ട്രിക്ക് ബസുകള്‍ ഉള്‍പ്പെടെ 300 ഓളം ബസുകള്‍ നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വ്വീസ് ക്രമീകരിക്കും.വിവിധ ഡിപ്പോകളില്‍ നിന്ന് 500 ബസുകള്‍ വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും. തിരക്കുളള ദിവസങ്ങളില്‍ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കും. മണ്ഡല മകര വിളക്ക് ഉത്സവകാലത്ത് നിലക്കല്‍-പമ്പ കെഎസ്ആര്‍ടിസി സര്‍വ്വീസിന് 40 രൂപയാണ് നിരക്ക്.

ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നിലക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ആവശ്യമായാല്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *