മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; സന്നിധാനത്ത് ഇന്ന് അവലോകന യോഗം

പമ്പ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജന്‍ണ്ട. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശനിയാഴ്ച വൈകിട്ടാണ് ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചു. തുടര്‍ന്ന് ശബരിമല, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയും സ്ഥാനമേറ്റു.

Leave a Reply

Your email address will not be published. Required fields are marked *