രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യഹര്‍ജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്, ‘ചൗക്കിദാർ കള്ളനാണെന്ന്’ സുപ്രീംകോടതി കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബി.ജെ.പി എം. പി മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി തള്ളി. കോടതി ഉത്തരവ് കാണാതെ പ്രതികരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂറെക്കൂടി ജാഗ്രത കാട്ടണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കി പല തവണ പരാമർശം ആവർത്തിക്കുകയും ചെയ്‌തു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പദവികൾ വഹിക്കുന്നവർ പ്രചാരണ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. കോടതിയെ ഇത്തരം കാര്യങ്ങളിൽ വലിച്ചിഴയ്‌ക്കരുത്. ഇക്കാര്യത്തിൽ ഭാവിയിൽ രാഹുൽ ശ്രദ്ധിക്കണമെന്നും വിധിയിൽ പറയുന്നു. ഉത്തരവ് കാണാതെ നടത്തിയ പരാമർശമാണെന്നും പെട്ടെന്നുള്ള ആവേശത്തിൽ നടത്തിയ ആലങ്കാരിക പ്രതികരണമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചത് കോടതി ശരിവച്ചു. പരാമർശത്തിൽ കോടതി നടപടികളെക്കുറിച്ച് ദുഃസൂചകൾ ഇല്ല. നീതിപീഠത്തെ ബഹുമാനിക്കുന്നുവെന്നും നീതി നിർവഹണത്തിൽ ഇടപെടാൻ ശ്രമിക്കുന്നില്ലെന്നും സൂചിപ്പിച്ച് പിന്നീട് രാഹുൽ മാപ്പ് പറഞ്ഞതും പരിഗണിച്ചാണ് ഹർജി തള്ളിയത്.

 

Leave a Reply

Your email address will not be published. Required fields are marked *