ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇന്ന് ഹൈക്കോടതിയില്‍ അറിയിക്കും.

കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്ത പശ്ചാത്തലത്തിലാണ് ബിഷപ്പ് ഫ്രാ്‌ങ്കോ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായെത്തിയത്. രഹസ്യ മൊഴിയെടുത്ത സാഹചര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് ബിഷപ്പിന്റെ വാദം.
രണ്ടാം തവണയാണ് ജാമ്യ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് നേരത്തെ ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *