മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.

പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.  സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഇരയ്ക്കൊപ്പം നിൽക്കും. വിഷയം അമ്മയും ഡബ്ല്യുസിസിയും തമ്മിൽ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *