കർണാടക: അയോഗ്യരായ എംഎല്‍എമാർ ബിജെപിയിലേക്ക്

ബെംഗളൂരു : കർണാടകയിൽ അയോഗ്യരായ 17 എംഎൽഎമാർ ഇന്ന്‌ ബിജെപിയിൽ ചേരുമെന്ന്  ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത്നാരായൻ. എംഎൽഎമാർക്ക് ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.

‘അയോഗ്യരായ എംഎൽഎമാർ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുകയും മുതിർന്ന നേതാക്കളെ സന്ദർശിക്കുകയും ചെയ്തിരുന്നു. അവരെ പാർട്ടിയിൽ അംഗമാകാൻ സ്വാഗതം ചെയ്യുന്നു. ഇന്ന്‌
രാവിലെ 10.30 ന് ബെംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എന്നിവരുടെ സാന്നിധ്യത്തിൽ അവർ പാർട്ടിയിൽ ചേരും ’– ഉപമുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *