ശബരിമല വിധി ഇന്ന്‌ : സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ശബരിമല : ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്നു വരാനിരിക്കെ സംസ്ഥാനത്തു ജാഗ്രതാ നിര്‍ദേശം. അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

ഇന്നു രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടെ 60 ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *