യുഎപിഎ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കു ജാമ്യമില്ല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് (19), താഹ ഫൈസൽ (24) എന്നിവരുടെ  ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കേസിൽ യുഎപിഎ നിൽനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി. ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.

കുറ്റസമ്മതം നടത്തി എന്ന എഫ്ഐആറും തെളിവുകളും നിർണായകമായി. അഭിഭാഷകർക്ക് പ്രതികളെ കാണാൻ കോടതി അനുമതി നല്‍കി.യുഎപിഎ നിലനിൽക്കുന്നു എന്നതിനാൽ ജാമ്യം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *