ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ചേര്‍ന്നാണ് ഒളിസങ്കേതം തകര്‍ത്തത്.

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ സജദ് ഹൈദറിന്റെ ഒളിസങ്കേതമാണ് പൊലീസ് തകര്‍ത്തത്. സോപോര്‍ ജില്ലയിലെ ഒരു പൂന്തോട്ടത്തിനുള്ളിലെ ഒളിസങ്കേതമാണ് തകര്‍ത്തത്. തീവ്രവാദികളെ പരിശീലനത്തിനായി ഇവിടെ എത്തിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സജദ് ഹൈദറിന്റെ ബന്ധുവിന്റേതാണ് പൂന്തോട്ടമെന്നും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസവും കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാ സേന തകര്‍ത്തിരുന്നു. ശെറി കിഷ്ത്വാര്‍ മേഖലയിലെ ഒളിസങ്കേതമാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. പ്രദേശത്ത് നിന്നും നിരവധി ആയുധ ശേഖരങ്ങളും യുദ്ധോപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ട ഒരു ഭീകരനെയും പൊലീസ് പിടികൂടിയിരുന്നു. സോപോറിലെ കടകളിലും, പെട്രോള്‍ പമ്പുകള്‍ക്കു നേരെയും, തിരക്കേറിയ പ്രദേശങ്ങളിലുമാണ് ഇയാള്‍ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *