അട്ടപ്പാടി: മൂന്ന് വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിന്റെ മൂന്ന് വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ആദ്യ ദിവസം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇൻക്വസ്​റ്റിന് ഇടയിലുള്ള ദൃശ്യങ്ങളാണെന്ന് പൊലീസ് പറയുന്നു. ഇതിൽ പൊലീസുകാർ ഉൾപ്പടെയുളളവർ നിലത്ത് കിടക്കുന്നത് കാണാം. വെടിയൊച്ച എല്ലാവരും നിലത്ത് കിടക്കണമെന്ന നിർദ്ദേശവും കേൾക്കാം. മാവോയിസ്റ്റുകളെയോ അവർ വെടി വയ്‌ക്കുന്നതിന്റെയോ ദൃശ്യങ്ങൾ ഇല്ല.

ആദ്യദിവസം വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇൻക്വസ്​റ്റ് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായതെന്നും നിലത്ത് കമിഴ്ന്ന് കിടന്നാണ് പൊലീസ് ഉദ്യോഗസ്ഥരും സബ്‌ കളക്ടറും മറ്റും രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *