പ്രഥമ രാജ് നാരായണ്‍ജി പുരസ്‌ക്കാര വിതരണം 21ന്

തിരുവനന്തപുരം: ലോക ടെലിവിഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്റ പ്രഥമ രാജ് നാരായണ്‍ജി ദൃശ്യമാധ്യമരംഗത്തെയും സീരിയല്‍ രംഗത്തേയും സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവന, മാധ്യമ പരമ്പര, വാര്‍ത്താധിഷ്ഠിത റിപ്പോര്‍ട്ടിങ്, ഫോട്ടോഗ്രാഫി, അവതരണം, ടെലിവിഷന്‍ ഷോ, ക്യാമറാമാന്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ചലച്ചിത്ര റിപ്പോര്‍ട്ടിങ്, അന്വേഷണാത്മക റിപ്പോര്‍ട്ടിങ് തുടങ്ങി 24 വിഭാഗങ്ങളിലും സീരിയല്‍ രംഹത്തെ സമഗ്രസംഭാവന, ജനപ്രീതി നേടിയ പരമ്പര, മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍, നടി, സഹനടന്‍, സഹ നടി, ബാലതാരങ്ങള്‍, വസ്ത്രാലങ്കാരം, ലൈറ്റ് ബോയ്, റിയാലിറ്റി ഷോ, സ്റ്റുഡിയോ, പ്രൊഡക്ഷന്‍ തുടങ്ങി 27 വിഭാഗങ്ങളിലുമായാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

നവംബര്‍ 21ന് തൈയ്ക്കാട് ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അപേക്ഷകള്‍ നവംബര്‍ 10 നകം കരമനയില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ആസ്ഥാന ഓഫിസില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0471- 2341115, 9847550111 എന്നീ ഫോണ്‍ നമ്പരുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ പൂവച്ചല്‍ സുധീര്‍, മുഹമ്മദ് ബഷീര്‍, അനില്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *