ഹൈ​ദ​രാ​ബാ​ദി​നെ ആ​സി​ഫ് എ​റി​ഞ്ഞി​ട്ടു; കേ​ര​ള​ത്തി​ന് ആ​ദ്യ ജ​യം

അ​ലു​ര്‍ (ആ​ന്ധ്ര): വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ ജ​യം. പേ​സ് ബൗ​ള​ര്‍ കെ.​എം. ആ​സി​ഫി​ന്‍റെ ക​രു​ത്തി​ല്‍ കേ​ര​ളം ഹൈ​ദ​രാ​ബാ​ദി​നെ 62 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചു. 228 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് 44.4 ഓ​വ​റി​ല്‍ 165 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 10 ഓ​വ​റി​ല്‍ 34 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റെ​ടു​ത്ത ആ​സി​ഫാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ര്‍​ത്ത​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍ 44 പ​ന്തി​ല്‍ 36 റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു വി. ​സാം​സ​ണ്‍ ആ​യി​രു​ന്നു. നാ​ലാം ന​ന്പ​റാ​യാ​ണ് സ​ഞ്ജു ക്രീ​സി​ലെ​ത്തി​യ​ത്. മൂ​ന്നാ​മ​നാ​യെ​ത്തി​യ ക്യാ​പ്റ്റ​ന്‍ റോ​ബി​ന്‍ ഉ​ത്ത​പ്പ 49 പ​ന്തി​ല്‍ 33 റ​ണ്‍​സ് നേടി. ​സ​ച്ചി​ന്‍ ബേ​ബി (53 പ​ന്തി​ല്‍ 32 റ​ണ്‍​സ്), പി. ​രാ​ഹു​ല്‍ (63 പ​ന്തി​ല്‍ 35 റ​ണ്‍​സ്) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. സ്കോ​ര്‍​ബോ​ര്‍​ഡ് തു​റ​ക്കും മു​ന്പ് വി​നൂ​പ് മോ​ഹ​നെ (പൂ​ജ്യം) ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ മ​ട​ങ്ങി വ​ര​വ്.

228 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ന് ആ​ദ്യ നാ​ല് വി​ക്ക​റ്റു​ക​ള്‍ സ്കോ​ര്‍ ബോ​ര്‍​ഡി​ല്‍ 12 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ന​ഷ്ട​മാ​യി. നാ​ല് വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് ആ​സി​ഫായി​രു​ന്നു. ക്യാ​പ്റ്റ​ന്‍ അ​ന്പാ​ട്ടി റാ​യു​ഡു, ബ​വ​ങ്ക സ​ന്ദീ​പ്, ഓ​പ്പ​ണ​ര്‍ അ​ക്ഷ​ന്ത് റെ​ഡ്ഡി എ​ന്നി​വ​രെ പൂ​ജ്യ​ത്തി​നാ​ണ് ആ​സി​ഫ് മ​ട​ക്കി​യ​ത്. തി​ല​ക് വ​ര്‍​മ (ഒ​രു റ​ണ്‍) ആ​യി​രു​ന്നു ആ​സി​ഫി​ന്‍റെ മ​റ്റൊ​രു ഇ​ര.

5.6 ഓ​വ​റി​ല്‍ നാ​ലി​ന് 12 എ​ന്ന നി​ല​യി​ലാ​യ ഹൈ​ദ​രാ​ബാ​ദ് പി​ന്നീ​ട് ക​ര​ക​യ​റി​യി​ല്ല. ആ​റു ബാ​റ്റ്സ്മാ​ന്‍​മാ​രാ​ണ് ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യ​ത്. ഓ​പ്പ​ണ​ര്‍ ത·​യ് അ​ഗ​ര്‍​വാ​ള്‍ (69 റ​ണ്‍​സ്) മാ​ത്ര​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ഇ​ന്നിം​ഗ്സി​ല്‍ പി​ടി​ച്ചു​നി​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *