ഗാന്ധിജയന്തി വാരാചരണം: ജില്ലാതല പരിപാടികൾ

ഗാന്ധിജയന്തി വാരാഘോഷത്താടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 02) രാവിലെ 9.30ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം നടക്കും. വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുക്കും.

തുടർന്നുള്ള ഒരാഴ്ച ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ     വിവിധ പരിപാടികൾ നടക്കും. ഒക്ടോബർ നാലിന് കന്യാകളങ്ങര ഗവ. ഗേൾസ് ഹൈ       സ്‌കൂളിൽ ശുചിത്വമിഷനുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടക്കും. ഗാന്ധിജിയും ശുചിത്വവും എന്ന വിഷയത്തിൽ ചിത്രരചന, ഗാന്ധി ക്വിസ് എന്നിവയുമുണ്ടാകും. അന്നുതന്നെ ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയുമായി സഹകരിച്ച് ശുചീകരണ യജ്ഞവും നടക്കും.

എട്ടിന് മുതിയവിള ജനതാ ഗ്രന്ഥശാലയിൽ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ 150ാം ജന്മവാർഷികം അനുസ്മരിച്ചുകൊണ്ട് 150 സമാധാന ദീപങ്ങൾ തെളിക്കും. പദയാത്ര, ഗാന്ധിയൻ ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ മുതിർന്നവർക്കും വിദ്യാർഥികൾക്കും പ്രത്യേകം ഉപന്യാസ രചനാ മത്സരങ്ങൾ നടക്കും. ഗാന്ധിയൻ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ചിത്രരചനാ മത്സരവും നടക്കും. സമാപന പൊതുസമ്മേളനത്തിൽ സമ്മാനദാനമുണ്ടാകും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ, നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, ശുചിത്വമിഷൻ, പട്ടികവർഗവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *