കാശ്മീരിലേത് ജിഹാദ്,​ പാകിസ്ഥാന്‍ അതിനെ പിന്തുണയ്ക്കുവെന്ന് ഇമ്രാന്‍

ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ പ്രാധനമന്ത്രി ഇമ്രാന്‍ഖാന്‍.കാശ്മീരിലെ ജനതയ്ക്കൊപ്പം ആരെങ്കിലും നില്‍ക്കുന്നെങ്കില്‍ അത് ജിഹാദാണെന്നും. ലോകം പിന്തുണച്ചില്ലെങ്കിലും പാകിസ്ഥാന്‍ ഇതിനെ പിന്തുണയ്ക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയ ശേഷമാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇസ്ലാമാബാദ് വിമാനതാവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ഖാന്‍.

വെള്ളിയാഴ്ച യു.എന്‍. പൊതുസഭയില്‍ കാശ്മീര്‍വിഷയം ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരുന്നു. കാശ്മീരില്‍ മനുഷ്യത്വരഹിതമായ കര്‍ഫ്യൂവാണ് ഇന്ത്യ ഏര്‍പ്പെടുത്തിയത് എന്നാണ് ഇമ്രാന്‍ഖാന്‍ പറഞ്ഞത്. രണ്ട് ആണവ ശക്തികള്‍ തമ്മില്‍ സംഘര്‍ഷത്തിലായാല്‍ അത് ലോകത്തിന്റെ അതിരുകള്‍ക്ക് അപ്പുറം വളരുന്ന പ്രശ്നമാകും എന്നും ഇമ്രാന്‍ സൂചിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *