തീവ്ര മഴയ്ക്കു സാധ്യത: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

മുംബൈ: അടുത്ത 48 മണിക്കൂര്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു മുംബൈയിലും സമീപ പ്രദേശങ്ങളിലും സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മുംബൈ, റായ്ഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. പ്രദേശത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മറ്റു ജില്ലകളിലെ കലക്ടര്‍മാര്‍ക്കു തീരുമാനമെടുക്കാമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ആഷിഷ് ഷെലാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *