ഒരു പഞ്ചവടിപ്പാലവും കേരളത്തിൽ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി

കോട്ടയം : പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. അഴിമതി കാണിക്കാതിരുന്നാൽ സർക്കാർ ഭക്ഷണം കഴിക്കാതിരിക്കാം. ഒരു പഞ്ചവടിപ്പാലവും കേരളത്തിൽ അനുവദിക്കില്ല. പാലായിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പിണറായി.

‘ഇന്നൊരാളുടെ കഥ പുറത്തു വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ല, ശക്തമായ നടപടി ഉണ്ടാകും. അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ല. അഴിമതിക്കെതിരെ ശക്തമായ നടപടിയെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്’– ഇബ്രാഹിംകുഞ്ഞിനെ ഉദ്ദേശിച്ചു പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *