എം.എല്‍.എയെ മര്‍ദിച്ച സംഭവത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കണം : ചെന്നിത്തല
കോട്ടയം : എല്‍ദോ എബ്രഹാം എംഎല്‍എയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
എംഎല്‍എയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം നടത്തുന്നവരോട് പോലീസ് സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച് സിപിഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ പോലീസ് നയത്തിന്റെ ചിത്രമാണ് പുറത്ത് വന്നതെന്നും ഈ നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.