വികസനത്തിന് വെടിയുണ്ടകളേക്കാളും ശക്തി: പ്രധാനമന്ത്രി

ന്യൂഡൽഹി: വിദ്വേഷം പരത്തി കശ്മീരിലെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് വെടിയുണ്ടകളേക്കാളും ബോംബിനേക്കാളും ശക്തിയുണ്ടെന്നാണ് സർക്കാർ അടുത്തിടെ നടത്തിയ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണിൽ കശ്മീരിൽ നടന്ന ‘ബാക് ടു വില്ലേജ്’ പരിപാടിയിൽ അതിശയകരമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിദൂര ഗ്രാമങ്ങളിൽ നിന്നുള്ളവർ വരെ പരിപാടിയിൽ പങ്കെടുക്കാനെത്തി. പ്രദേശവാസികളുമായി വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്താനാണ് സർക്കാർ ഉദ്യോഗസ്ഥർ അവിടെയെത്തിയത്. മുൻനിര വികസനത്തോടു കൈകൊകോർക്കുന്ന കശ്മീർ ജനതയുടെ സമീപനം അവർ മികച്ച ഭരണം കാംക്ഷിക്കുന്നു എന്നതിന്റെ സൂചനയാണ്. വികസനത്തിന് വെടിയുണ്ടകളേക്കാളും ശക്തിയുണ്ടെന്ന് ഇതു തെളിയിക്കുന്നു–മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *