കെഎസ്ആർടിസിയില്‍ 2107എംപാനല്‍ ഡ്രൈവർമാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞോടെ 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. സർക്കാർ നൽകിയ റിവ്യു ഹർജിയിൽ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആർടിസിയുടെ നടപടി.
പിഎസ്സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.