‘ദി യെല്ലോ ചില്ലി’ തിരുവനന്തപുരത്ത്
തിരുവനന്തപുരം : ഭക്ഷണ പ്രിയരുടെ ആരാധനപാത്രമായ സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറിന്റെ ‘യെല്ലോ ചില്ലി’ റെസ്റ്റോറന്റ് ശൃംഖല, തിരുവനന്തപുരം നന്തന്‍കോട് പി എം ജി റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് കെട്ടിടത്തില്‍, ഷെഫ് സഞ്ജീവ് കപൂര്‍ ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിച്ചു.
ദുബായില്‍ എട്ടോളം യെല്ലോ ചില്ലിസ് റെസ്റ്റോറന്റുകളുടെ ഉടമയായ നിലേഷ് ഭട്നാഗരാണ് ഉണ്ണികൃഷ്ണന് മേനോന്, വിജയ ലക്ഷ്മി മേനോന് തുടങ്ങിയവരുമായി ചേര്‍ന്നു തിരുവനന്തപുരത്തെ യെല്ലോ ചില്ലി നടത്തുന്നത്. ഇന്ത്യയിലും വിദേശത്തുമായി യെല്ലോ ചില്ലിസിന്റെ 43മത്തെ റെസ്റ്റോറഡാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്.
ഇന്ത്യയിലെ തനതായ രുചികൂട്ടുകള്‍ തന്റേതായ ശൈലിയിലൂടെ ഭക്ഷണപ്രിയരുടെ തീന്മേശയില് ആസ്വധകരമായ അനുഭവങ്ങള്‍ പകര്‍ന്ന് രുചിഭേദങ്ങളുടെ കലവറകള്‍ സൃഷ്ടിക്കുകയാണ് യെല്ലോ ചില്ലിസ്. അത് തിരുവനന്തപുരത്തുകാര്‍ക്ക് കൂടി പരിചയപ്പെടുത്താന്‍ കിട്ടിയ അവസരമായി കാണുന്നതായി ഉണ്ണികൃഷ്ണന് മേനോന് പറഞ്ഞു. 64 പേര്‍ക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന റെസ്റ്റോറന്റിനൊപ്പം 60 പേര്‍ക്ക് പങ്കെടുക്കാവുന്ന പ്രത്യേക പാര്‍ട്ടി ഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ രുചിഭേദങ്ങള്‍ക്കൊപ്പം മറ്റു ദക്ഷിണേന്ത്യന്‍ സസ്യ, സസ്യേതര വിഭവങ്ങളും യെല്ലോ ചില്ലിസ് വിളമ്പും.