കനേഡിയൻ മൾട്ടി നാഷണൽ കമ്പനി ടെറാസെർവ്വ് ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : കനേഡിയൻ മൾട്ടി നാഷണൽ ഒമേഴ്‌സ് ( OMERS ) ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഫിനാഷ്യൽ സർവ്വീസ് കമ്പനിയായ ടെറാനെറ്റ് ടെക്നോളജീസ് തിരുവന്തപുരം ടെക്നോപാർക്കിൽ സോഫ്ട്‍വെയർ വികസന കേന്ദ്ര൦ സ്ഥാപിച്ചു. കാനഡയ്ക്ക് പുറത്ത് ടെറാനെറ്റ് ആരംഭിക്കുന്ന ആദ്യത്തെ സോഫ്ട്‍വെയർ വികസന സ്ഥാപനമായ  ടെറാസെർവ്വ് ടെക്നോളജീസാണ്‌ ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചത് . 98 മില്ല്യൺ  ഡോളർ ആസ്തി മൂല്യമുള്ള ഒമേഴ്‌സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയുടെ  ഓഫീസ് കനേഡിയൻ കോൺസിൽ ജനറൽ നിക്കോൾ ജിറാർഡ്‌, നിർവ്വഹിച്ചു.
ടെറാനെറ്റ് പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവുമായ എൽജിൻ ഫെയർവൽ അധ്യക്ഷനായ ചടങ്ങിൽ കനേഡിയൻ ട്രൈഡ്  സെക്രട്ടറി  എറിക് റോബിൻസൺ, രാഷ്ട്രീയ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ജേക് തോമസ്, കമ്പനിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ  ഫരീബ റവാനി, വൈസ് പ്രസിഡന്റുമാരായ ജോൺ ഹെറാൾഡ്, ടെനിയോ ഇവാൻജലിസ്റ്റാ, ടെക്‌നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി ടെക്നോപാർക്കിലെ പമ്പാ കെട്ടിട സമുച്ചയത്തിൽ 10,000 ചതുരഷ്ട്ര  അടി സ്ഥലത്താണ് ടെറാസെർവ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.  45 ജീവനക്കാരാണ് ഇപ്പോൾ ജോലി ചെയ്യുന്നത് ഏതാനും മാസങ്ങൾക്കുള്ളിൽ ജീവനക്കാരുടെ എണ്ണം 150 ലെത്തുമെന്നാണ് കമ്പനിയുടെ  പ്രതീക്ഷ. വസ്തു സംബദ്ധമായ രജിസ്‌ട്രേഷൻ, കൊമേഴ്‌സിയൽ രജിസ്‌ട്രേഷൻ, തുടങ്ങിയ സംബന്ധിച്ച  സാമ്പത്തിക  സേവനങ്ങൾ ചെയ്യുന്ന കാനഡയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്  ടെറാനെറ്റ്. കാനഡയിലെ ഒൻറാറിയോ, മനിറ്റോബ പ്രോവിൻസുകളിലെ പ്രോപ്പർട്ടി രജിസ്ട്രേഷനുകൾ ഏറ്റവും വേഗത്തിലും, സുതരായമായും നടത്തപ്പെടുന്നത് ടെറാനെറ്റിന്റ്റെ  കേന്ദ്രീകൃത ഇലക്ട്രോണിക് രജിസ്ട്രി സിസ്റ്റം ഉപയോഗിച്ചണ്.
കാനഡയിൽ നിന്നും ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നും ക്യാനഡയിലേക്കുമുള്ള വ്യവസായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇരു രാജ്യങ്ങളിലെയും സാമ്പത്തിക മേഖല ശക്തമാകുമെന്ന് കോൺസിൽ ജനറൽ നിക്കോൾ ജിറാർഡ്‌ പറഞ്ഞു. ഒമേഴ്സ് ഇൻഫ്രാസ്ട്രക്ച്ചർ ഇന്ത്യയിലെ പ്രമുഖ ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപനമായ ഇൻഡ് ഇൻഫ്രാവിറ്റിന്റെ 22 . 4 ശതമാനം ഓഹരികൾ ഏറ്റെടുത്തതാണ് ടെറാനെറ്റിന്റെ ഇന്ത്യലേക്കുള്ള വരവിനു കാരണമായത്
എൻജിനീയറിംഗ്  മേഖലയിലെ വിദഗ്ദ്ധരുടെ സാന്നിദ്ധ്യമാണ് തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാനുള്ള കാരണമെന്ന് ടെറാനെറ്റ് പ്രസിഡൻറ് എൻജിന് ഫെയർവെൽ പറഞ്ഞു. വിദഗ്ദ  ജീവനക്കാരുടെ സാന്നിദ്ധ്യമാണ് ടെറാനെറ്റിന്റെ ഇതുവരെയുള്ള വിജയമെന്നും മുന്നോട്ടുള്ള വളർച്ചയിലും പ്രധാനഘടകം ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഐ. ടി. വകുപ്പ് നൽകി വന്ന സഹകരണത്തിൽ പൂർണ്ണ സംതൃപ്‌തി പ്രകടിപ്പിച്ച അദ്ദേഹം ടെക്നോപാർക്കുമായും കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലയുമായും ദീർഘകാല ബന്ധമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ജീവിതവും, വിനോദവും, ജോലിയും ഒരുമിച്ചു ആസ്വദിക്കാവുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ടെക്നോപാർക്കിൽ ടെറാസെർവ് ഓഫീസിൽ ഒരുക്കിയിട്ടുള്ളത്.
ഐ. ടി വകുപ്പിന്റെയും ടെക്നോപാർക്കിന്റെയും ഐ. ടി. വികസനത്തിൽ വിഭാവനം ചെയ്തിട്ടുള്ള ബ്ളോക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങിയ ഭാവി സാങ്കേതിക വിദ്യാ മേഖലയുടെ വളർച്ച ടെറാനെറ്റിന്റെ വരവോടെ ഊർജ്ജിതമാകുമെന്നും, ഈ മേഖലയിലുള്ള വിദ്ഗ്ധരുടെ സേവനം കേരളത്തിനുള്ളിൽ തന്നെ പ്രവർത്തികമാകുമെന്നും ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഋഷികേശ് നായർ പറഞ്ഞു. ടെറാനെറ്റിന്റെ വരവ് ആഗോള മേഖലയിൽ ടെക്നോപാർക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *