ഉത്തർപ്രദേശിൽ മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ച് എസ്പിയും ബിഎസ്പിയും
ലക്നൗ: കോൺഗ്രസുമായുള്ള സഖ്യസാധ്യതകൾ അവസാനിപ്പിച്ച് ഉത്തർപ്രദേശിൽ മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ച് എസ്പിയും ബിഎസ്പിയും. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 75 എണ്ണത്തിന്റെ കാര്യത്തിലാണ് ഇരുപാർട്ടികളും തമ്മിൽ ധാരണയായത്. ബഹുജൻ സമാജ് പാർട്ടി 38 സീറ്റുകളിലും സമാജ്വാദി പാർട്ടി 37 സീറ്റുകളിലും മത്സരിക്കും.
കോൺഗ്രസ് 80 സീറ്റുകളിലും മത്സരിക്കുമെന്നു രാഹുൽ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവോടെ എസ്പിയും ബിഎസ്പിയുമായി വീണ്ടും സഖ്യസാധ്യതകൾ ഉയർന്നിരുന്നു. എന്നാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിലെ അതൃപ്തിയാണ് മായാവതിയെ സഖ്യത്തിൽ നിന്നു പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന.