ശബരിമലയെ തകര്‍ക്കാനാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
തൃശൂര്‍: ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനം അഭിസംബോധനചെയ്യവേയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് യുവമോര്‍ച്ചയുടെ മഹാറാലി സംഘടിപ്പിച്ചത്.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചു. ശബരിമലയെ തകര്‍ക്കാനാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തായി. വിഷയത്തില്‍ കേരളത്തില്‍ ഒരു നയവും കേന്ദ്രത്തില്‍ മറ്റൊന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും സ്ത്രീശാക്തീകരണത്തില്‍ താല്പര്യമില്ലെന്നും അദ്ദേഹം വിലയിരുത്തി.
ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി ജനാധിപത്യമാണ്. ഭരണഘടനാസ്ഥാപനങ്ങളോട് കൂറുകാട്ടാത്തവരാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.