ചന്ദ കോച്ചറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
മുംബൈ: വിഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണത്തില്‍ മുന്‍ ബാങ്ക് എംഡി ചന്ദ കോച്ചറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഡല്‍ഹി സിബിഐ യൂണിറ്റിലെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്‍ എസ്പി സുധാന്‍ഷു ധര് മിശ്രയെയാണു റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയത്. ചന്ദ കോച്ചര്‍, ഭര്‍ത്താവ് ദീപക് കോച്ചര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് എംഡി വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയുള്ള എഫ്ഐആറില്‍ ജനുവരി 22നാണ് സുധാന്‍ഷു ഒപ്പിട്ടത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സിബിഐ നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.