ഐആര്‍ഇപി സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നു പ്രധാനമന്ത്രി

കൊച്ചി : സംയോജിത റിഫൈനറി വികസന പദ്ധതി (ഐആര്‍ഇപി) കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിപിസിഎല്ലിലെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോ കെമിക്കല്‍ വ്യവസാ യങ്ങള്‍ കൊച്ചിയിലെത്തും. സംസ്ഥാനത്തിന്റെ പെട്രോ കെമിക്കല്‍ പാര്‍ക്ക് ഇതിന് ആക്കം കൂട്ടും. 2016 മേയ് മാസം മുതല്‍ ഇതുവരെ രാജ്യത്തെ പാവങ്ങളില്‍ പാവങ്ങളായ ജനങ്ങള്‍ക്ക് 6 കോടിക്കടുത്ത് എല്‍പിജി കണക്ഷനുകള്‍ നല്‍കി.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനു സിഎന്‍ജിയുടെ ഉപയോഗത്തെയാണു സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്ത് സിജിഡിയുടെ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍) വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് മൈതാനത്തേക്കു പോയ പ്രധാനമന്ത്രി അവിടെനിന്നു റോഡു മാര്‍ഗമാണു കൊച്ചി റിഫൈനറിയില്‍ എത്തിയത്. റിഫൈനറിയിലെ ചടങ്ങിനുശേഷം തൃശൂരിലേക്കു പോയി

Leave a Reply

Your email address will not be published. Required fields are marked *