ഇന്ത്യയുടെ സൈനക, ആയുധ ശക്തികള്‍ വിളിച്ചോതുന്ന റിപ്പബ്ലിക് ദിനപരേഡ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനക, ആയുധ ശക്തികള്‍ വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിനപരേഡ്. രാഷ്്ട്രപതി റാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. അമര്‍ ജവാന് ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദമര്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണു മുഖ്യാതിഥി. രാഷ്ട്രപതിക്കു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.