ശബരിമല: തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നു സിപിഐ
തൊടുപുഴ : ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫിനു സാധിച്ചു. ഇതു തിരഞ്ഞെടുപ്പില്‍ കാണാം.
ഭിന്നിപ്പുണ്ടാക്കാനാണു ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. സിപിഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെടണോ എന്നു തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നും താന്‍ മത്സരിക്കില്ലെന്നും കാനം പറഞ്ഞു. തൊടുപുഴയില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം