കേരള ഭൂരേഖ നവീകരണ മിഷനു തുടക്കമായി

തിരുവനന്തപുരം: ഭൂമി സംബന്ധമായ ഇടപാടുകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി കേരള ഭൂരേഖ നവീകരണ മിഷനു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരനും രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരനും സംയുക്തമായി നിര്‍വഹിച്ചു. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിഷന്റെ പ്രവര്‍ത്തനം. സ്വന്തമായി ഭൂമിയുണ്ടായിട്ടും ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത നിരവധിപേര്‍ക്ക് പുതിയ മിഷനിലൂടെ പരിഹാരമാകും. റീസര്‍വെ സംബന്ധിച്ച പരാതികള്‍ക്കും മിഷന്‍ സഹായമാകുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *