മാന്ദാമംഗലം പള്ളി തർക്കത്തിന് താത്ക്കാലിക പരിഹാരം
തൃശൂര്‍: മാന്ദാമംഗലം പള്ളിയിലെ ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. വ്യാഴാഴ്ച പരസ്പരം കല്ലേറു നടത്തിയതിനെത്തുടര്‍ന്നു പ്രദേശത്തു സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പള്ളിക്കു പുറത്തും യാക്കോബായ അംഗങ്ങള്‍ പള്ളിക്കകത്തും ക്യാംപ് ചെയ്യുകയായിരുന്നു. കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് ഇരു കൂട്ടരും പിരിഞ്ഞു പോകാന്‍ തീരുമാനിച്ചത്