മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണം വിളി
കൊല്ലം : ബൈപ്പാസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിൽ ശരണം വിളി.ചടങ്ങിൽ അദ്ധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ തന്റെ സർക്കാർ ചെയ്ത കാര്യങ്ങളെ കുറിച്ച് പ്രസംഗിച്ച് തുടങ്ങവെയായിരുന്നു കൊല്ലം ജനതയുടെ ശരണം വിളി.
തുടർന്ന് ഒരു വേദിയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിയാമോ ?,എന്തും ചെയ്യാനുള്ള വേദിയല്ല ഇതെന്നും പിണറായി പറഞ്ഞു.പിന്നീട് ജനം ശാന്തരായ ശേഷമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.