എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ ആറു പ്രതികളെക്കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ ആറു പ്രതികളെക്കൂടി തിരിച്ചറിഞ്ഞു. എന്‍.ജി.ഒ യൂണിയന് നേതാവ് സുരേഷ് ബാബു, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാര്‍, ട്രഷറി ഡയറക്ടറേ?റ്റിലെ ശ്രീവത്സന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാര്‍ എന്നിവരെയാണ് കാമറാ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞത്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ യൂണിയന് ഏരിയാ സെക്രട്ടറിയുമായ അശോകന്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന് ജില്ലാ സെക്രട്ടേറിയ?റ്റ് അംഗവുമായ ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി തള്ളി. ഇരുവരെയും 24 വരെ റിമാന്‍ഡ് ചെയ്തു. 15 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നെങ്കിലും ഒമ്പതുപേരുടെ ദൃശ്യങ്ങള്‍ മാത്രമാണ് ബാങ്കിലെ സുരക്ഷാ കാമറയില്‍ നിന്ന് ലഭിച്ചത്