അയോധ്യാക്കേസ് 29ന് പരിഗണിക്കാനായി മാറ്റി
ന്യൂഡല്‍ഹി: അയോധ്യാക്കേസ് പരിഗണിക്കാനെടുത്തെങ്കിലും ഭരണഘടനാ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറിയതിനെത്തുടര്ന്ന് മാറ്റിവച്ചു. വിഷയത്തില്‍ കല്യാണ്‍ സിങ്ങിനു വേണ്ടി നേരത്തേ ലളിത് ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകനായ രാജീവ് ധവാന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണു പിന്മാറ്റം. ഇതേത്തുടര്‍ന്നു കേസ് ജനുവരി 29ന് പരിഗണിക്കാനായി മാറ്റി. അന്നു പുതിയ ഭരണഘടനാ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ ഇന്ന് വാദം കേള്‍ക്കില്ലെന്നും അന്തിമവാദത്തിന്റെ തീയതി നിശ്ചയിക്കുക മാത്രമേ ഉണ്ടാവുകയുള്ളെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. അതിവേഗം വാദം കേട്ടു വിധി പറയണമെന്നു കേന്ദ്രമന്ത്രിമാരും ബിജെപിയും ഉള്‍പ്പെടെ ആവശ്യമുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണു കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നത്.