ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ: രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷാ ഫീസ് 20 വരെ അടയ്ക്കാം

2017 ഒക്‌ടോബറില്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷ എഴുതി പരാജയപ്പെട്ട പഠിതാക്കള്‍ക്ക് അവരുടെ പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വര്‍ഷ പേപ്പറുകള്‍ 2018 നവംബറില്‍ രണ്ടാം വര്‍ഷ തുല്യതാപരീക്ഷയെഴുതുന്ന പരീക്ഷാര്‍ത്ഥികള്‍ക്കൊപ്പം രജിസ്റ്റര്‍ ചെയ്ത് എഴുതാം. പരാജയപ്പെട്ട വിഷയങ്ങളുടെ ഒന്നാം വര്‍ഷ പരീക്ഷാഫീസ് മാത്രമേ 2018 സെപ്റ്റംബറിലെ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്കൊപ്പം സ്വീകരിച്ചിരുന്നുള്ളു. പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വര്‍ഷ പരീക്ഷാ ഫീസ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ അടയ്ക്കണം. പരീക്ഷാ ഫീസ് പേപ്പര്‍ ഒന്നിന് 500 രൂപ, സര്‍ട്ടിഫിക്കറ്റ് ഫീസ് 150 രൂപ (മൈഗ്രേഷന്‍ ഫീസ് ഉള്‍പ്പെടെ). സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 20 ആണ്. 20 രൂപ പിഴയോടെ 25 വരെ ഫീസടയ്ക്കാം. ഇത് സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ www.dhsekerala.gov.in ല്‍ ലഭിക്കും.

പി.എന്‍.എക്‌സ്.4341/18

Leave a Reply

Your email address will not be published. Required fields are marked *