കെഎസ്ആര്‍ടിസി 4051 പേര്‍ക്ക് അതിവേഗ നിയമനം നല്കി
തിരുവനന്തപുരം: 4051 പേര്‍ക്ക് അതിവേഗ നിയമനം നല്കി കെഎസ്ആര്‍ടിസി. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെയുണ്ടായ പ്രതിസന്ധി മറിക്കടക്കാനാണ് പിഎസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അടിയന്തിരമായി നിയമിക്കുന്നത്. ജീവനക്കാരുടെ പരിമിതി മൂലം 959 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചത്. അതിവേഗ നിയമനം നടത്തി സര്‍വീസുകള്‍ പഴയപടിയാക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്.
4051 പേര്‍ക്കാണ് പിഎസ് സി വഴി നിയമനം ലഭിച്ചിരിക്കുന്നത്. നിയമന ഉത്തരവ് ലഭിച്ചവരോട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ നല്കിയ ഇദ്യോഗാര്ത്ഥികള്ക്ക് ഇന്ന് തന്നെ നിയമന ഉത്തരവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 4071 എം പാനല്‍ ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി പിരിച്ചു വിട്ടത്.