കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്കി. ബില്‍ ഈ മാസം 29 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്. ശൈത്യകാല സമ്മേളനം തുടങ്ങുമ്പോള്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുള്‍പ്പടെ 26 ബില്ലുകളാണ് കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. വിവാദമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവരിക.
ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന കാരണവും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കും. തുടര്‍ന്ന് ഇതില്‍ രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ നിയമം റദ്ദാകും.