ഗൗതം ഗംഭീറിന് ഐ എസ് വധഭീഷണി

ന്യൂഡല്‍ഹി : എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐ എസ് കശ്മീര്‍ ഘടകമാണ് ഭീഷണിമുഴക്കിയതന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ്ഇമെയിലില്‍ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി സി പി ശ്വേത ചൗഹാന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *