ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നല്കി ഓസ്ട്രേലിയ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന്റെ ഫലമായി രാജ്യത്തിലേയ്ക്കുള്ള യാത്രയ്ക്കായി ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നല്കി ഓസ്ട്രേലിയ.
ഇന്ത്യയിലെ ഭാരത് ബയോടെക്ക് നിര്‍മിച്ച കൊവാക്സിന്, ചൈനയിലെ സിനോഫാം നിര്‍മിച്ച ബിബിഐബിപിസി ഓര് വി എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കൊവാക്സിന് സ്വീകരിച്ച 12 വയസിന് മുകളില്‍ പ്രായമായവര്‍ക്കും ബിബിഐബിപിസി ഓര് വി വാക്സിന് സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമായവര്‍ക്കുമാണ് ഈ അംഗീകാരം. ഈ രണ്ട് വാക്സിനുകളും സ്വീകരിച്ചവരെ ഓസ്ട്രേലിയയില്‍ കടക്കുന്നതിനായി പൂര്‍ണമായും വാക്സിന് സ്വീകരിച്ചവരായി കണക്കാക്കും.
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പതിനെട്ട് മാസമായി തുടരുന്ന കര്‍ശന യാത്രാവിലക്കില്‍ ബുദ്ധിമുട്ടിയിരുന്ന അനേകായിരം ഓസ്ട്രേലിയക്കാര്‍ക്ക് ഇനി രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റൈന് പാലിക്കേണ്ട ആവശ്യവുമില്ല.