ഓടയില്‍ വീണ് പത്തുവയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: വീടിന് മുന്നിലുള്ള ഓടയില്‍ വീണ് പത്തു വയസുകാരന്‍ മരിച്ചു.
കുടപ്പനക്കുന്നിലാണ് സംഭവം. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാല്‍, ദിവ്യ ദമ്പതികളുടെ മകന്‍ പത്ത് വയസുള്ള ദേവ് ആണ് മരിച്ചത്. കുട്ടി ഓടയില്‍ വീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *