സ്‌കൂട്ടറില്‍ ലോറിയിടിച്ച് പത്താംക്ലാസുകാരി മരിച്ചു

കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു.

കോഴിക്കോട് കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ച് അഹല്യ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. രാവിലെ പതിനൊന്നരയോടെ പേരാമ്പ്ര കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മകള്‍ക്ക് അപകടമുണ്ടായ സമയം കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *