സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

എന്‍ജിനിയറിംഗ് വിഭാഗത്തില്‍ തൃശൂര്‍ ,വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി. ഹരിശങ്കര്‍(കോട്ടയം), നയന്‍ കിഷോര്‍ നായര്‍(കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്. ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.

ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂര്‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവ രണ്ടും മൂന്നും റാങ്കുകള്‍ നേടി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷന്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയിരുന്നു. ഈ മാസം ഒമ്ബത് വരെയാണ് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി. 25 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് AICTE നിബന്ധന.

Leave a Reply

Your email address will not be published. Required fields are marked *