സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയാളാണെന്ന് വി.ഡി.സതീശനെന്ന്‌ പി വി അൻവർ എംഎൽഎ

തിരുവനന്തപുരം: സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയാളാണെന്ന് വിഡി സതീശനെന്നും അദ്ദേഹം തന്നെ ധാർമികത പഠിപ്പിക്കാൻ വരരുതെന്നും പി വി അൻവർ എംഎൽഎ.

നിയമസഭയിൽ എത്തുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായിട്ടാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്‌.

രാജീവ് ഗാന്ധി രാജ്യം വിട്ടുപോകുമ്പോൾ എവിടെയാണെന്ന് അറിയിക്കാറില്ല. വയനാട്ടിൽ ഒരിക്കലും രാഹുൽ ഗാന്ധി വരാറില്ല. അത്തരത്തിലൊരു നേതാവിന്റെ അനുയായിയാണ്‌ താങ്കളെന്ന് മറക്കരുതെന്ന് പി വി അൻവർ കുറിക്കുന്നു

നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ തനിക്കറിയാം. അതിനൊന്നും താങ്കളുടെ സഹായവും ഉപദേശവും ആവശ്യമില്ലെന്നാണ് അൻവർ ഫേസ്ബുക്ക് വിഡിയോയിലൂടെ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *