പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: യൂണിഫോം ഇട്ടുള്ള ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് എസ് സി/എസ് ടി കമ്മീഷന്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെയും പിതാവിനെയും മോഷണകുറ്റം ആരോപിച്ച്‌ പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് എസ് സി / എസ് ടി കമ്മീഷന്‍.

പൊതുജനങ്ങളുമായി നേരിട്ട് ഇടപ്പെടേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും യൂണിഫോം ഇട്ടുള്ള ജോലികളില്‍ നിന്നും വനിതാ ഉദ്യോഗസ്ഥയെ ഒഴിവാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് എസ് സി/ എസ് ടി കമ്മീഷന്റെ നടപടി.

തന്റെ മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ട് വയസുകാരിയായ മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യവിചാരണക്ക് വിധേയമാക്കിയത്. ഏറെ വിവാദമായ ഈ സംഭവത്തെ തുടര്‍ന്ന് രജിതയെ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രന്‍ എസ് സി / എസ് ടി കമ്മീഷനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *