ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി എംപി. സിനിമ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ച്‌ വ ളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണ്. അത് തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് പറഞ്ഞു. പി.പി.മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോ കേന്ദ്രമന്ത്രി വി.മുരളീധരനോ വിചാരിച്ചാലും താന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *